തിരുവനന്തപുരം: 25-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ലെമോഹാങ് ജെര്‍മിയ മൊസെസെ സംവിധാനം ചെയ്ത ‘ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഈസ് എ റിസ്റക്ഷന്’ നേടി. 15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. അതിജീവനത്തിനായി ഒരു ജനത നടത്തുന്ന ചെറുത്തുനില്‍പ്പാണ് ചിത്രത്തിെന്റ പ്രമേയം.
മികച്ച സംവിധായകനുള്ള രജത ചകോരം ഇറാനിയന്‍ സംവിധായകന് ബഹ്മാന് തൗസി നേടി. ദ നെയിംസ് ഓഫ് ദി ഫ്ലവേഴ്സ് ചിത്രത്തിലൂടെയാണ് തൗസി മികച്ച സംവിധായകനായത്. അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം മലയാള ചലച്ചിത്രം മ്യൂസിക്കല്‍ ചെയര്‍ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ലഭിച്ചു. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹമായി.
മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലോണ്‍ലി റോക്കിെന്റ സംവിധായകന് അലഹാന്‍ഡ്രോ റ്റെലമാക്കോ ടറാഫ് നേടി.
മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്കാരത്തിന് അസര്ബൈജാന് ചിത്രം ഇന്‍ ബിറ്റ്വീന് ഡയിങ് നേടി. ഹിലാല്‍ ബൈഡ്രോവ് ആണ് ചിത്രത്തിെന്റ സംവിധായകന്.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ-കെ.ആര്. മോഹനന് പുരസ്കാരം ‘സ്ഥല് പുരാന്’െന്റ സംവിധായകനായ അക്ഷയ് ഇന്‍ഡിക്കറിനാണ്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഈ ചിത്രത്തിനാണ്.