ബാംഗ്ലൂർ :നിയമസഭയിൽ മുഖ്യമന്ത്രിക്ക് മുന്നിൽ വസ്ത്രം അഴിച്ചു പ്രതിഷേധം ,കോൺഗ്രസ് എം എൽ എ ബി എസ് സംഗമേശ്വരേ ആണ് പ്രതിഷേധിച്ചത് .
മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് മുന്നിൽ ആയിരുന്നു ഷർട്ട് ഊരി പ്രതിഷേധം .മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം തനിക്കും കുടുംബത്തിനും എതിരെ കള്ള കേസ് എടുത്തു പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം .
കൊലപാതക ശ്രമത്തിന് ആണ് എം എൽ എയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് .ഭദ്രവധിയിലെ കബഡി മത്സരത്തിൽ രണ്ടു സംഘങ്ങൾ തമ്മിൽ ഉണ്ടായ വഴക്ക് ആണ് കേസിനു ആസ്പദമായ സംഭവം .ഇത് മുഖ്യമന്ത്രിയുടെയും മകന്റെയും നിര്‍ദേശപ്രകാരമാണെന്നു എം എൽ എ ആരോപിച്ചു .