മുംബൈ :നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. റിയ ചക്രവര്‍ത്തി അടക്കം ആകെ 33 പേരാണ് കേസില്‍ പ്രതികളായി വരുക . മഹാരാഷ്ട്ര മുംബൈ എന്‍ഡിപിഎസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
നാര്‍ക്കോട്ടിക് ബ്യൂറോയുടെ കുറ്റപത്രം 12,000 പേജുള്ളതാണ്. ഫോണ്‍ കോള്‍ വിവരം, വാട്സാപ്പ് ചാറ്റ് തുടങ്ങിയവ അടക്കം ഒരുലക്ഷത്തിന് മേല്‍ പേജുകളില്‍ കുറ്റപത്രവും രേഖകളും മൊഴികളും നീളുന്നു. ലഹരി- കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് സുശാന്തിന്റെ കുടുംബം ഉയര്‍ത്തിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണവും തുടർന്നുള്ള അറസ്റ്റും .