കൊൽക്കത്ത :നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഇടതുപക്ഷവും കോൺഗ്രസ്സും ധാരണയിലെത്തി .ഇടതുപാർട്ടി 165 സീറ്റിൽ മത്സരിക്കുമ്പോൾ കോൺഗ്രസിന് 92 സീറ്റുകൾ ലഭിക്കും .
ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന് 37 സീറ്റ് നൽകാനും ധാരണ ആയി .പശ്ചിമ ബംഗാളിലെ 294 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത് .എട്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് .ആദ്യ ഘട്ടം മാർച്ച് 27 നാണ് .മെയ് രണ്ടിന് വോട്ടെണ്ണൽ നടക്കും .