തർക്കവുമായി കോഹ്‌ലിയും സ്റ്റോക്സും; വീഡിയോ പുറത്ത്

നാലാം ക്രിക്കറ്റ് ടെസ്റ്റ് മൊട്ടേറെയിൽ നടക്കുന്ന ആദ്യദിനം തന്നെ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ തർക്കം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സുമാണ് മത്സരത്തിൽ തർക്കിച്ചത്. അമ്പയർ വീരേന്ദ്ര ശർമ്മ ഇടപെട്ടതോടെയാണ് പ്രശ്നം ഒഴിവായത്. 14 ആം ഓവർ തുടങ്ങുന്നതിനു മുൻപ് ബാറ്റ് ചെയ്യുകയായിരുന്ന സ്റ്റോക്‌സിനു നേരെ നടന്ന് വന്ന് കോഹ്ലി സംസാരിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രെശ്നം എന്താണെന്നു കൃത്യമായി വ്യക്തമല്ല. കോഹ്‌ലിയുടെ പ്രതികരണത്തിൽ നിന്നാണ് കാര്യങ്ങൾ നല്ല നിലക്കല്ല പോകുന്നത് എന്ന് മനസിലായത്. ബെൻ സ്റ്റോക്‌സ് കോഹ്‌ലിക്ക് മറുപടി നൽകുന്നതും വിഡിയോയിൽ ഉണ്ട്.

പിങ്ക് ബോൾ ടെസ്റ്റിൽ പിച്ചിനെ ചൊല്ലി ഇംഗ്ലണ്ട് താരങ്ങളും മുൻ താരങ്ങളും വിമർശനം ഉന്നയിച്ചിരുന്നു. നാലാം ടെസ്റ്റിൽ ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിംഗ് ചെയ്യുകയായിരുന്നു. 15 ആം ഓവേറിനിടെ ബെൻ സ്റ്റോക്‌ ബൗണ്ടറി നേടിയതിനു പിന്നാലെ ബൗളർ മുഹമ്മദ് സിറാജും ബെൻസ്‌റ്റോക്‌സും തമ്മിൽ തർക്കമുണ്ടായിരുന്നു.