ന്യൂഡൽഹി :ചില ഓ ടി ടി പ്ലാറ്റഫോമുകള്‍ ചിലപ്പോഴെങ്കിലും അശ്ലീലമായ ഉള്ളടക്കം കാണിക്കുന്നുവെന്നും അത് പരിശോധിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി .
സർക്കാർ പ്രഖ്യാപിച്ച മാർഗനിർദേശങ്ങളുടെ വിശദാംശങ്ങൾ നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു .താണ്ഡവ് കേസിൽ വാദം കേൾക്കുന്നതിന് ഇടയിലാണ് ബെഞ്ചിന്റെ പരാമർശം .
ആമസോൺ പ്രൈം ഇന്ത്യ മേധാവി അപർണ പുരോഹിത് നൽകിയ അപ്പീൽ ആണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത് .ചില ഓ ടി ടി പ്ലാറ്റ് ഫോമുകൾ ചിലപ്പോഴെങ്കിലും അശ്ലീല ഉള്ളടക്കം കാണിക്കാറുണ്ട് .