തൃശ്ശൂർ: ജില്ലയിൽ 242 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 307 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3562 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99,415 ആണ്.
95,177 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ബുധനാഴ്ച്ച സമ്പർക്കം വഴി 235 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ കൂടാതെ 02 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേർക്കും, രോഗ ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.