റിയല്‍മി ജിടി 5 ജി സ്മാര്‍ട്ഫോണ്‍ മാര്‍ച്ച് 4 ന് വിപണിയിലെത്തും. RMX2202 മോഡല്‍ നമ്പറുമായി വരുന്ന ഈ ഹാന്‍ഡ്സെറ്റിന് സിംഗിള്‍-കോര്‍ സ്കോര്‍ 1138, 3572 മള്‍ട്ടി-കോര്‍ സ്കോര്‍ എന്നിവ ഉണ്ട്. സ്നാപ്ഡ്രാഗണ്‍ 888 SoC പ്രോസസറുമായി ബന്ധപ്പെട്ട മദര്‍ബോര്‍ഡ് വിഭാഗത്തിലെ ‘ലഹൈന’ എന്ന രഹസ്യനാമവും ഈ ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു.
റിയല്‍മി സ്മാര്‍ട്ട്ഫോണ്‍ ഗ്ലാസ് ബാക്ക്, ലെതര്‍ വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാകും. ചൈനീസ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ വെയ്ബോയില് ഒരു റിയല്‍മി ജിടി 5 ജി റീട്ടെയില്‍ ബോക്സ് പ്രത്യക്ഷപ്പെട്ടു. റിയല്‍മി എക്സ് 7 പ്രോ പോലുള്ള സമാനമായ പാക്കേജിംഗ്, സ്വര്‍ണ്ണ നിറത്തിലുള്ള വാചകം വരുന്ന കറുത്ത കവറിംഗ് ബോക്സും ഇതിലുണ്ട്. പുറത്തുവന്ന പോസ്റ്റർ അനുസരിച്ച് സ്മാര്‍ട്ട്ഫോണിന്റെ പാനലിന്റെ മുകളില്‍ ഇടത് കോണില്‍ ഒരു പഞ്ച്-ഹോള്‍ ഉണ്ടായിരിക്കാം. 64 മെഗാപിക്സല്‍ എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറക വരുമെന്ന് റിയല്‍മി ജിടി 5 ജി ടിപ്പ് ചെയ്തിട്ടുണ്ട്. സ്നാപ്ഡ്രാഗണ്‍ 888 മൊബൈല്‍ പ്ലാറ്റ്ഫോമിനൊപ്പം 12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും ഇതില്‍ ഉണ്ടാകും. 125W ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയെ സപ്പോര്‍ട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഈ ഹാന്‍ഡ്സെറ്റില്‍ കമ്പനി ഉള്‍പ്പെടുത്തുന്നത്. റിയല്‍മി ജിടി 5 ജി കസ്റ്റമൈസ്ഡ് റിയല്‍മി യുഐ 2.0 അധിഷ്ഠിത ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കും.
ഏകദേശം 33,800 രൂപ വില വരുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച ചൈനയില്‍ സ്മാര്‍ട്ട്ഫോണിന്റെ ഗ്ലോബല്‍ ലോഞ്ച് റിയല്‍മിയുടെ വിപി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പുതിയ റിയല്‍മി ഡിവൈസ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി കണക്കാക്കുമ്പോള്‍ റിയല്‍മി ജിടി 5 ജി ഈ മാസം അല്ലെങ്കില്‍ ഏപ്രില്‍ ആദ്യം ഇന്ത്യയില്‍ അവതരിപ്പിക്കുവാന്‍ സാധ്യതയുണ്ട്.