തൃശൂര്‍: ജില്ലയില്‍ ഇന്ന് 354 പേര്‍ക്ക് കൂടി കോവിഡ്സ്ഥിരീകരിച്ചു. 339 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3623 ആണ്. തൃശൂര്‍ സ്വദേശികളായ 56 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.
ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99,173 ആണ്. 94,870 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്ബര്‍ക്കം വഴി 348 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 4 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.