ന്യൂ ഡല്‍ഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ അറസ്റ്റിലായ കര്ഷകന് ജാമ്യം ലഭിച്ചു. ഡല്‍ഹി കോടതിയാണ് ആഷിഷ് കുമാര്‍ എന്ന കര്ഷകന് ജാമ്യം അനുവദിച്ചത്. പൊലീസുകാര്ക്കുമേല് ട്രാക്ടര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. പൊലീസുകാരെ കൊലപ്പെടുത്താനോ, ആക്രമിക്കാനോ കര്ഷകന് ശ്രമിച്ചതിന് തെളിവില്ലെന്ന് നിരീക്ഷിച്ച കോടതി കര്ഷകന് ജാമ്യം അനുവദിക്കുകയായിരുന്നു.