മലപ്പുറം :ജില്ലയില്‍ തിങ്കളാഴ്ച 241 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 237 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ക്ക് ഉറവിടമറിയാതെയാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും തിരിച്ചെത്തിയ ഓരോരുത്തര്‍ക്കും വൈറസ് ബാധ കണ്ടെത്തി.