എംജി മോട്ടോർ ഇന്ത്യ 2021 ഫെബ്രുവരി മാസത്തിൽ എക്കാലത്തെയും ഉയർന്ന ചില്ലറ വിൽപ്പന, ബുക്കിംഗ് നമ്പറുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം 4,329 യൂണിറ്റുകൾ വിൽക്കാൻ എം ജി മോട്ടോഴ്സിന് കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 215 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. പുതിയ HT ബാറ്ററിയുള്ള 2021 എംജി ZS ഇവി ഫെബ്രുവരിയിൽ 350 ലധികം ബുക്കിംഗുകൾ ശേഖരിച്ചു.
ഇത് 2021 ജനുവരിയിലെ വിൽപ്പനയുടെ ഇരട്ടിയിലധികമാണ്. സപ്ലൈ ചെയിൻ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും, കമ്പനി കഴിഞ്ഞ മാസം ഗ്ലോസ്റ്റർ എസ്‌യുവിയുടെ ഉത്പാദനം വർധിപ്പിച്ചു. ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിനൊപ്പം ഇലക്ട്രിക് വെഹിക്കിൾ ഡിമാൻഡ് വർദിക്കുമെന്നാണ് കമ്പനി കരുതുന്നത് എന്നാണ് എംജി മോട്ടോർ ഇന്ത്യ സെയിൽസ് ഡയറക്ടർ രാകേഷ് സിദാന പറയുന്നത് .
ഇത് ഇപ്പോൾ കൂടുതൽ നഗരങ്ങളിൽ ലഭ്യമാണ്. ഈ മാസവും വിൽപ്പന വേഗത നിലനിർത്താൻ ഇത് മതിയാവും എന്ന് ബ്രാൻഡ് പ്രതീക്ഷിക്കുന്നു. എസ്‌യുവിക്ക് 120 bhp കരുത്ത് വികസിപ്പിക്കുന്ന, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ (NA), 163 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ടാവും. പുതിയ എംജി മിഡ്-സൈസ് എസ്‌യുവി എൽഇഡി ഡിആർഎല്ലുകളുള്ള ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, ചെറുതായി ട്വീക്ക്ഡ് ബമ്പറുകൾ, കൂടുതൽ പ്രമുഖ ഗ്രില്ല്, പുതിയ സെറ്റ് അലോയികൾ, പുതുക്കിയ എൽഇഡി ടെയിൽലാമ്പുകൾ എന്നിവ വഹിക്കും.