തിരുപ്പതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ തിരുപ്പതി എയര്‍പോര്‍ട്ടില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ജഗന് മോഹന്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഭരണകക്ഷിയായ വൈഎസ്ആര്‍സിപി തെലങ്കാനയിലെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തുവെന്ന് ആരോപിച്ചായിരുന്നു ചിറ്റൂരിലും തിരുപ്പൂരിലും പ്രതിഷേധ പരിപാടിക്ക് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പരിപാടിയ്ക്ക് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചന്ദ്രബാബു നായിഡുവിനെ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ പൊലീസ് അനുവദിച്ചിട്ടില്ല. അതേസമയം, പൊലീസ് നടപടിയ്ക്കെതിരെ നായിഡു വിമാനത്താവളത്തിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിമാനത്താവളത്തിന് പുറത്ത് നിരവധി ടിഡിപി പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിട്ടുണ്ട്.