2021 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകൾ പുറത്തുവിട്ട് നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. മൊത്ത വില്‍പ്പനയില്‍ 11.8 ശതമാനം വളര്‍ച്ചയാണ് മാരുതി സുസുക്കി നിലവിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി 12,90,847 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. മൊത്തം 1,64,469 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചു. ആഭ്യന്തര വിപണിയില്‍ 1,47,483 യൂണിറ്റുകളും, 11,486 യൂണിറ്റ് കയറ്റുമതിയും 5,500 യൂണിറ്റ് ടൊയോട്ടയിലേക്കുള്ള ഒഇഎം വിതരണവും ഉള്‍പ്പെടുന്നു. 2020-ല്‍ ഇതേ മാസത്തില്‍ 1,47,110 യൂണിറ്റുകളായിരുന്നു വില്‍പ്പന. ഇതോടെയാണ് വില്‍പ്പനയില്‍ 11.8 ശതമാനം വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
14,79,505 യൂണിറ്റുകളില്‍ നിന്ന് ആഭ്യന്തരവും കയറ്റുമതിയും കൂടി ചേര്‍ന്നപ്പോള്‍ 12.8 ശതമാനം വളര്‍ച്ചയുണ്ടായി. 160R 100 മില്യൺ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഹീറോ, മുടക്കേണ്ടത് 1.08 ലക്ഷം രൂപ മിനി, കോംപാക്ട് സെഗ്മെന്റുകള്‍ പ്രധാന സംഭാവന നല്‍കിയപ്പോള്‍ മാരുതി സുസുക്കി കഴിഞ്ഞ മാസം 7.3 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. ആള്‍ട്ടോയും എസ്-പ്രസ്സോയും ചേര്‍ന്ന് 23,959 യൂണിറ്റുകള്‍ വില്‍പ്പന രജിസ്റ്റര്‍ ചെയ്തു. 12.9 ശതമാനം വളര്‍ച്ചയുടെ വര്‍ധനവാണ് ഇത് കാണിക്കുന്നത്. എന്നിരുന്നാലും, എന്‍ട്രി ലെവല്‍ കോംപാക്ട് മോഡലുകളായ വാഗണ്‍ ആര്‍, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍, ടൂര്‍ S എന്നിവ 2021 ഫെബ്രുവരിയില്‍ 80,517 യൂണിറ്റുകളുടെ വില്‍പ്പന നിലനിര്‍ത്തി.
മിഡ്-സൈസ് സെഡാനായ സിയാസ് 1,510 യൂണിറ്റുകളുടെ വില്‍പ്പനയും നേടി. പോയ മാസം വിറ്റ 2,544 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 40.6 ശതമാനം ഇടിവാണ് ഈ മോഡലിന്റെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. യൂട്ടിലിറ്റി ശ്രേണിയില്‍ കഴിഞ്ഞ മാസം വില്‍പ്പനയില്‍ കാര്യമായ വര്‍ധനവായിരുന്നു ബ്രാന്‍ഡിന് ലഭിച്ചത്. എര്‍ട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ, XL6 എന്നിവയില്‍ മൊത്തം 26,884 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബ്രാന്‍ഡിന് ലഭിച്ചത്.
2020-ല്‍ ഇതേ കാലയളവില്‍ 22,604 യൂണിറ്റായിരുന്നു വില്‍പ്പന. ഈക്കോയുടെ വില്‍പ്പനയിലും മാറ്റമുണ്ടായി. 2020-ല്‍ ഇതേ കാലയളവില്‍ 11,227 യൂണിറ്റായിരുന്നു വില്‍പ്പനയെങ്കിലും 2021 ഫെബ്രുവരി മാസത്തില്‍ 11,891 യൂണിറ്റിലേക്ക് ഉയര്‍ത്താന്‍ ബ്രാന്‍ഡിന് സാധിച്ചു. 5.9 ശതമാനം വളര്‍ച്ചയാണ് ഈക്കോയുടെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 507.6 ശതമാനം വോളിയം വര്‍ധനവ് സൂപ്പര്‍ ക്യാരിയുടെ വില്‍പ്പനയിലും ഉണ്ടായി. 2,722 യൂണിറ്റുകളാണ് പോയ മാസം വിറ്റഴിച്ചത്.