മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം’റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. 100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ചിത്രം മേയ് 13ന് റിലീസ് ചെയ്യും. പ്രിയദര്ശന് സംവിധാനം ചെയ്ത സിനിമ നേരത്തെ മാര്‍ച്ചില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു.
ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ.റോയ് സി.ജെ, സന്തോഷ് ടി.കുരുവിള എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമേ ഇതരഭാഷകളിലും റിലീസാകുന്നുണ്ട്. മോഹന്‍ലാലിനൊപ്പം മകന് പ്രണവ് മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തില്‍ അര്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.