തിരുവനന്തപുരം: 2021 ലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ നാളെ ആരംഭിക്കും.5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി 10ന് ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും. 10ന് ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന 17 വരെ വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ എത്തേണ്ടതില്ല. മാര്‍ച്ച് 17 മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എല്‍സിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക.കോവിഡ് ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തരുതെന്ന് നിര്‍ദേശിക്കുന്നത്.