ബാംഗ്ലൂർ :ആമസോണിയ-ഒന്നിന്റെ വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയം. ഉപഗ്രഹവും വാഹിച്ചു കൊണ്ടുള്ള പി.എസ്.എല്‍.വി.-സി 51 റോക്കറ്റ് രാവിലെ 10.24-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാമത്തെ ലോഞ്ച് പാഡില്‍നിന്നാണ് വിക്ഷേപിച്ചത്.
ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-ഒന്നിനൊപ്പം 18 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ഈ ഉപഗ്രഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഐ.എസ്.ആര്.ഒ. ചെയര്മാന് ഡോ. കെ. ശിവന് ഉള്‍പ്പെടെ രാജ്യത്തെ 5,000-ത്തോളം വ്യക്തികളുടെ പേരുകളും ഉണ്ടാകും .
കോവിഡിന്റെ പശ്ചാത്തലത്തില്‍ ശ്രീഹരിക്കോട്ടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ടായിരുന്നു. ഐ.എസ്.ആര്.ഒ.യുടെ വെബ്സൈറ്റിലും യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ വഴിയും വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം നടന്നിരുന്നു.