ലക്നൗ :നിർബന്ധിത മതപരിവർത്തന നിരോധന നിയമം മുസ്ലിം വിരുദ്ധമല്ല എന്ന അഭിപ്രായവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം എല്ലാവർക്കും ബാധകമാണെന്നും ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടുമെന്നും യോഗി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു യോഗി ആദിത്യനാഥിൻ്റെ പ്രതികരണം.
“ഒരു ഹിന്ദു തെറ്റ് ചെയ്താൽ നിയമം ഹിന്ദുക്കൾക്കും ബാധകമാകും. ഇത് മുസ്ലിം വിരുദ്ധമല്ല. ആര് തെറ്റ് ചെയ്താലും നിയമം അനുസരിച്ച് അവർ ശിക്ഷിക്കപ്പെടും.”- ആദിത്യനാഥ് പറഞ്ഞു.കഴിഞ്ഞ വർഷം നവംബർ 28നാണ് ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന ബില്ല് ഓർഡിനൻസായി നിലവിൽ വന്നത്.