രാജ്യത്ത് കൊറോണ വ്യാപനം കൂടുതൽ രൂക്ഷമാകുന്നു. തുടർച്ചയായ മൂന്നാം ദിവസവും 16000 ത്തിലധികം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തേക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 16488 പേർക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് 1,10,79,979 ആയി കൊറോണ ബാധിതരുടെ എണ്ണമാണ് റിപ്പോർട്ട് ചെയ്തേക്കുന്നത്.
രാജ്യത്ത് 24 മണിക്കൂറിൽനിടെ 113 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യാ 1,56,938 ആയി. എന്നാൽ ഇന്നലെ മാത്രം 12,771 പേർ രോഗമുക്തി നേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 159590 പേരാണ് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 14242574 പേർക്കാണ് കൊറോണ വാക്സിനേഷൻ നൽകിയിരിക്കുന്നത്.