കോട്ടയം: ജില്ലയില്‍ 227 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 223 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ നാലു പേര് രോഗബാധിതരായി. പുതിയതായി 4088 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 113 പുരുഷന്മാരും 96 സ്ത്രീകളും 18 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
548 പേര് രോഗമുക്തരായി. 3468 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 78786പേര് കോവിഡ് ബാധിതരായി. 75138 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16766 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.