പീഡനാരോപണ വിധേയനായ യു എസ് മുൻ വനിതാ ജിംനാസ്റ്റിക് പരിശീലകൻ ജോൺ ഗേഡർട് ആത്മഹത്യാ ചെയ്തു. മനുഷ്യ കടത്ത്, അത്ലറ്റിക്കളെ ലൈംഗിക പീഡനത്തിന് ഇരയാക്കൽ, എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട് മണിക്കൂറുകൾ പിന്നിടുന്നതിനു മുൻപാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.
മിഷിഗണിൽ ഗെഡെർട്ടിന് പരിശീലന കേന്ദ്രമുണ്ട്. ഇവിടെ പരിശീലനത്തിന് എത്തിയ 13,16 വയസുള്ള കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. അത്ലറ്റുകളെ പരിശീലനത്തിന്റെ പേരിൽ ശാരീരികമായും ഉപദ്രവിച്ചിരുന്നതും പരിക്കേൽക്കുന്ന താരങ്ങളെ സംഭവം പുറത്തറിയാതിരിക്കുവാൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു. ഈ സംഭവത്തിൽ പോലീസിന് കീഴടങ്ങാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2018 ൽ ഗെഡെർട്ടിനെ യു എസ് ജിംനാസ്റ്റിക് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഗേഡർട്ട് രാജി വെച്ചിരുന്നു.