നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ്-ഇന്ത്യൻ ചിത്രമാണ് ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’. നിമിഷ സജയൻ, ആദിൽ ഹുസ്സൈൻ, ലെന എന്നിവർ അഭിനയിക്കുന്ന ഫുട്പ്രിന്റ്സ് ഓൺ വാട്ടർ എന്ന ചിത്രത്തിന്റെ ഭാഗമാകാൻ റസൂൽ പൂക്കുട്ടിയും. സിനിമയിൽ ആദിൽ ഹുസ്സൈന്റെ മകളുടെ വേഷത്തിലാണ് നിമിഷ അഭിനയിക്കുന്നത്.
ലണ്ടനിലെ അനധികൃത കുടിയേറ്റ കുടുംബത്തിന്റെ കഥയാണ് ചിത്രം പങ്കുവെയ്ക്കുന്നത്. ചിത്രത്തിന് നീത ശ്യാമാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മകളെ കാണാതാകുമ്പോൾ ഒരു കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൂടെയും അവരുടെ ജീവിതത്തിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. ദി പ്രൊഡക്ഷൻ ഹെഡ്ക്വാർട്ടേഴ്സിന്റെ ബാനറിൽ മോഹൻ നാടാർ ആണ് ചിത്രത്തിന്റെ നിർമാണം .
‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ചിത്രത്തിൽ അമ്മയും മകളുമായാണ് ലെനയും നിമിഷയും വേഷമിടുന്നത്. ഇംഗ്ലീഷ് നടൻ അന്റോണിയോയാണ് ചിത്രത്തിൽ നിമിഷയുടെ നായകൻ . ചിത്രം 2021 ൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനിലും കൊച്ചിയിലുമായി പൂർത്തിയാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. കുമ്പളങ്ങിയിലായിരുന്നു ഷൂട്ടിംഗ് പൂർത്തിയായത്.