അഹ്മദാബാദ് :ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യ വരുമ്പോൾ മികച്ച പിച്ചുകൾ തന്നെ ഒരുക്കുമെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് .പരമ്പരയിലെ മൂന്നാം ടെസ്റ്റ് രണ്ടു ദിവസം കൊണ്ട് അവസാനിച്ചതിന് പിന്നാലെയാണ് റൂട്ടിന്റെ വാക്കുക്കൾ .
ഇംഗ്ളണ്ടിലേക്ക് ഇന്ത്യ എത്തുമ്പോൾ മികച്ച പിച്ചുകൾ തന്നെയായിരിക്കും ഒരുക്കുക .കാലാവസ്ഥ നിർണായകം ആകുമെങ്കിലും എത്ര നേരം വേണമെങ്കിലും അവിടെ ബാറ്റ് ചെയ്യാം .
മോട്ടേരയിലെ പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം .ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മികവ് കണ്ടത്തണമെങ്കിൽ കൂടുതൽ റൺസും സ്ഥിരതയും ആവശ്യമാണ് .അങ്ങനെയാണ് നല്ല ടീമുകൾ ഉണ്ടാവുക .റൂട്ട് പറഞ്ഞു .