ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസത്തേക്ക് ചുരുക്കുക എന്ന നിർദേശം ഐ സി സി മുന്നോട്ടു വെച്ചിരുന്നു .എന്നാൽ ബി സി സി ഐ ഉൾപ്പെടെയുള്ളവർ അനുകൂലമായി പ്രതികരിച്ചില്ല .അതിനു എതിരെ രംഗത് വന്ന ഒരാൾ ആയിരുന്നു വിരാട് കോഹ്ലി .
നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിങ്ക് ബോൾ ടെസ്റ്റ് രണ്ടു ദിവസം കൊണ്ട് അവസാനിച്ചു .റെക്കോർഡുകൾ പലതും മാറി .രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നാല് ഇന്നിങ്സിലുമായി ഏറ്റവും കുറവ് ഡെലിവറി വന്ന റെസ്റ്റാൻ അഹമ്മദാബാദിലേത് ,842 .
പിങ്ക് ബോൾ ടെസ്റ്റിന് മുൻപ് ,2019 -ൽ നടന്ന ഇന്ത്യ -ബംഗ്ലാദേശ് പിങ്ക് ബോൾറെസ്റ്റിനെ പേരിലായിരുന്നു ഈ റെക്കോർഡ് .(968 ഡെലിവറി ).രണ്ടു ടീമുകൾ 387 റൺസ് ആണ് അഹമ്മദാബാദിൽ സ്കോർ ചെയ്തത് .ഏഷ്യയിൽ നടന്ന ടെസ്റ്റ് മത്സരത്തിലെ ഏറ്റവും കുറവാണിത് .
രണ്ടാം ഇനിങിസിൽ പേസർമാർ ഒരു ഡെലിവറി പോലും എറിഞ്ഞില്ല എന്ന പ്രത്യേകതയും ഉണ്ട് .ടെസ്റ്റ് ക്രിക്കറ്റിൽ ഇങ്ങനെ സംഭവിക്കുന്നത് രണ്ടാമത്തെ വട്ടം മാത്രം .ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 400 റൺസ് കണ്ടെത്തുന്ന രണ്ടാമത്തെ താരം എന്ന നേട്ടം അശ്വിൻ ഇവിടെ സ്വന്തമാക്കി .മുത്തയ്യ മുരളീധരനാണ് ഒന്നാമത് .