ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പതിനൊന്ന് കോടി മുപ്പത് ലക്ഷം പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ പതിനായിരത്തിലധികം മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം ഇരുപത്തിയഞ്ച് ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി എണ്‍പത്തിയാറ് ലക്ഷമായി ഉയര്‍ന്നു.
അമേരിക്ക,ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി എണ്‍പത്തിയൊമ്ബത് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.17 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇന്ത്യയില്‍ ഒരു കോടി പത്ത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 16,000ത്തിലധികം കേസുകളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. 1.56 ലക്ഷം പേര് മരിച്ചു. ബ്രസീലില്‍ 1.03 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.50 ലക്ഷം പേര് മരിച്ചു.