ആർ എസ് വിമൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സൂര്യ പുത്ര മഹാവീർ കര്‍ണ എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ഐ സോൾവ് എന്ന സ്റ്റുഡിയോയാണ് സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഏറ്റെടുത്തിരിക്കുന്നത്. മുംബൈ , തിരുവനന്തപുരം എന്നിവിടങ്ങളിലായി ആയിട്ടാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത് എന്ന് ആർ എസ് വിമൽ അന്വേഷണം ഡോട്ട് കോമിനോട് പറഞ്ഞു. വിർച്ചൽ റിയാലിറ്റി സാങ്കേതിക വിദ്യയിലാണ് മഹാവീർ കർണൻ അണിയറയിൽ തയാറാകുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ ലോഗോ ഔദ്യോഗികമായി പുറത്തിറങ്ങി. വാശു ഭഗനാന്നി, ദീപ് ശിഖ ദേശ്മുഖ്, ജാക്കി ഭഗനാന്നി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. കൂടാതെ 32 ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറങ്ങും. മഹാഭാരത കഥയായിരിക്കും കര്‍ണന്റെ പ്രേമേയം.
ചിത്രത്തിൽ കർണായി വേഷമിടുന്നത് ആരെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല. സിനിമയുടെ പ്രഖ്യാപന സമയത്ത് ചിയാൻ വിക്രം ആകും കർണനായി എത്തുക എന്ന് വാർത്തകൾ വന്നിരുന്നു. 300 കോടി ബഡ്ജറ്റിൽ നിർമാണം ആരംഭിക്കുന്ന സിനിമയിൽ ബോളിവുഡിൽ നിന്നുള്ള അഭിനേതാക്കളും ഹോളിവുഡിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരും പ്രവർത്തിക്കുന്നു. ഡോ. കുമാർ വിശ്വയാണ് ചിത്രത്തിനായി സംഭാഷണം എഴുതുന്നത്.