വിജയ് ഹസ്സരെ ഏകദിന ടൂർണമെന്റിൽ കേരള ഓപ്പണര്‍ റോബിന് ഉത്തപ്പ വീണ്ടും സെഞ്ചുറി നേടി. സീസണിലെ രണ്ടാം സെഞ്ചുറി റെയില്‍വേസിനെതിരെ ഉത്തപ്പ 103 പന്തില്‍ കണ്ടെത്തി. സഹ ഓപ്പണര്‍ വിഷ്ണു വിനോദും തകര്‍പ്പന്‍ പ്രകടനം നേടി. കേരളം 32 ഓവറില്‍ ഒരു വിക്കറ്റിന് 193 റണ്‍സെന്ന നിലയിലാണ്.
ടോസ് നേടിയ റെയില്‍വേസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കേരളത്തിനായി ഉത്തപ്പയും വിഷ്ണുവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയായിരുന്നു. 103 പന്തില്‍ ഉത്തപ്പ എട്ട് ഫോറും അഞ്ച് സിക്സും എടുത്തു. സെഞ്ചുറിക്ക് ശേഷം തൊട്ടടുത്ത പന്തില്‍ ഉത്തപ്പയെ ശിവം ചൗധരി ഔട്ടാക്കി.
മൂന്നാം ജയമാണ് കേരളത്തിന്റെ അടുത്ത ലക്ഷ്യം. ഉത്തപ്പയുടെ ഇന്നിംഗ്സുകൾക്ക് പുറമെ ഫോമിലുള്ള എസ് ശ്രീശാന്തിന്റേയും ക്യാപ്റ്റൻ സച്ചിൻ ബേബി, സഞ്ജു സാംസൺ, ജലജ് സക്സേന തുടങ്ങിയവരുടെ പ്രകടനവും കേരള നിരയിൽ പ്രധാന പങ്കുവഹിക്കും.