ന്യൂഡൽഹി :കേരളത്തില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ഡല്‍ഹി നിയന്ത്രണമേര്‍പ്പെടുത്തി. ഡല്‍ഹിയിലേക്ക് എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
ഈ മാസം 26 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണം. ഛത്തീസ്ഗഡ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കര്‍ണാടകയ്ക്ക് പുറമേ ഡല്‍ഹിയിലും കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതി തീവ്ര രോഗവ്യാപനമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.