ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റിലെ മൂന്നാം പരമ്പരക്ക് ഇന്ന് തുടക്കം. അഹമ്മദാബാദിലെ മൊട്ടേറെ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചക്ക് 2 മണിക്കാണ് കളി നടക്കുക. ഇന്ത്യ വേദിയാവുന്ന രണ്ടാമത്തെ ഡേ-നൈറ്റ് ടെസ്റ്റാണിനാണ് ഇന്ന് തുടക്കമാവുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കപ്പ് കൂടി ടീം ഇന്ത്യ പ്രതീക്ഷവെയ്ക്കുന്നു. ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ ഇതുവരെ മാറ്റമുണ്ടാവില്ല. ഇന്ത്യയിൽ ഓരോ ടെസ്റ്റ് ജയിച്ച് ഇന്ത്യയും ഇംഗ്ലണ്ടും നാല് മത്സരങ്ങളുടെ പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്. ഇംഗ്ലണ്ടിന് ഇനിയുള്ള രണ്ട് ടെസ്റ്റും ജയിച്ചാലേ സാധ്യതയുള്ളൂ.
നൂറാം ടെസ്റ്റിനിറങ്ങുന്ന പേസര്‍ ഇശാന്ത് ശർമ്മയ്ക്കൊപ്പം ജസ്പ്രീത് ബുമ്ര തിരിച്ചെത്തും. നൂറാം ടെസ്റ്റിനിറങ്ങുന്ന ഫാസ്റ്റ് ബൗളർ ഇശാന്ത് ശർമ്മയ്ക്ക് സഹതാരങ്ങൾ ആശംസ കൈമാറി. ആർ അശ്വിനും അക്സർ പട്ടേലുമായിരിക്കും സ്പിന്നർമാർ ആകുക. പിങ്ക് ബോൾ കൂടുതൽ സ്വിംഗ് ചെയ്യുമെന്നതിനാൽ കുൽദീപ് യാദവിന് പകരം ഉമേഷ് യാദവോ മുഹമ്മദ് സിറാജോ ടീമിലെത്തും.
ജയിംസ് ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ, ജോണി ബെയ്ർസ്റ്റോ എന്നിവർ തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന്റെ കരുത്ത് കൂട് കൂട്ടും. ഡേ-നൈറ്റ് ടെസ്റ്റായതിനാൽ ഇംഗ്ലണ്ട് ഒറ്റ സ്പിന്നറെ വെച്ച് കളിക്കാനാണ് സാധ്യത.