വാഷിങ്ടൺ : ചൊവ്വയിൽ റോവർ ലാൻഡ് ചെയ്യുന്ന ആദ്യ വീഡിയോ അമേരിക്കന്‍ ബഹിരാകാശ ഏജന് സിയായ നാസ പുറത്തുവിട്ടു.മൂന്നു മിനിറ്റ് 25 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണിത്. വിഡിയോയിൽ പാരച്യൂട്ട് വിന്യസിക്കുന്നതും ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ റോവർ തൊടുന്നതും കാണാൻ സാധിക്കും.
“ഇവ ശരിക്കും ഞെട്ടിക്കുന്ന വീഡിയോകളാണ്,”എന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ഡയറക്ടർ മൈക്കൽ വാട്ട്കിൻസ് പറഞ്ഞു. “ചൊവ്വയിൽ ഇറങ്ങുന്നതുപോലെ ഒരു സംഭവം പകർത്തുന്നത് ആദ്യമായാണ്.”