റിയാദ്: സൗദി അറേബ്യയിൽ 327 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു.
ചികിത്സയിലായിരുന്നവരിൽ 318 പേർ സുഖം പ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,75,333 ആയി. ഇതിൽ 3,66,412 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6466 ആയി.
2455 പേർ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 497 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.