ഉപഭോക്താക്കൾക്കായി പുതിയ ‘ഷീൽഡ് ഓഫ് ട്രസ്റ്റ്’ എന്ന മെയിന്റനെൻസ് പ്രോഗ്രാം പ്രഖ്യാപിച്ച് ഹ്യുണ്ടായി. രാജ്യവ്യാപകമായാണ് ഈ സേവനം കമ്പനിയിൽ ഇപ്പോൾ ലഭിക്കുന്നത്. ഈ പ്രോഗ്രാമിന് കീഴിൽ 5 വർഷം വരെ കുറഞ്ഞ ചെലവിൽ കാറുകളുടെ അറ്റകുറ്റപ്പണി ചെയ്യാം എന്നാണ് ഹ്യുണ്ടായിയുടെ വാഗ്ദാനം. ഇതിൽ കംപ്ലയിന്റ് വന്ന റിപ്പയർ പാർട്‌സുകൾ മാറ്റിസ്ഥാപിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. പുതുതായി കാർ വാങ്ങുന്നവർക്ക് കൂടുതൽ യുക്തിസഹജമായ ഉടമസ്ഥാവകാശം പ്രദാനം ചെയ്യാനാണ് ഹ്യുണ്ടായി ഷീൽഡ് ഓഫ് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. ബ്രേക്ക്, ക്ലച്ച് വൈപ്പർ ബൾബുകൾ, ഹോസ് ബെൽറ്റുകൾ, കൂടാതെ 9 മോഡലുകളിലുടനീളം 14 വെയർ ആൻഡ് ടിയർ പാർട്‌സികളും ഈ പാക്കേജിൽ വരുന്നു.
ഇന്ത്യയിലുടനീളമുള്ള എല്ലാ ഹ്യുണ്ടായി ഡീലർഷിപ്പുകളിലൂടെയും ഉപഭോക്താക്കൾക്ക് ഈ പാക്കേജിന് കീഴിലുള്ള പാർട്‌സുകൾ മാറ്റിസ്ഥാപിക്കാം. പുതിയ കാർ വാങ്ങുന്ന സമയത്തോ അല്ലെങ്കിൽ ആദ്യത്തെ സൗജന്യ സർവീസിന് മുമ്പോ ഏത് സമയത്തും പാക്കേജ് വാങ്ങാനുള്ള ഓപ്ഷൻ ഉണ്ടെന്നും ഹ്യുണ്ടായി വ്യക്തമാക്കി. വിപണിയിലേക്ക് ഉടൻ 360 ഡിഗ്രി ഡിജിറ്റൽ, കോൺടാക്റ്റ്-ലെസ് സേവനം എന്നിവയിലൂടെയും തങ്ങളുടെ സർവീസ് സൗകര്യങ്ങൾ അനുഭവിക്കാനാകുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അവകാശപ്പെടുന്നു.
ഓൺലൈൻ സർവീസ് ബുക്കിംഗ്, വെഹിക്കിൾ സ്റ്റാറ്റസ് അപ്‌ഡേറ്റ്, വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ ഓൺലൈൻ പേയ്‌മെന്റ് സൗകര്യം, പിക്കപ്പ് ആൻജ് ഡ്രോപ്പ്, ഉപഭോക്താക്കൾക്ക് അവർ എവിടെയായിരുന്നാലും എപ്പോൾ വേണമെങ്കിലും ഒരു ടച്ച് ഫ്രീ സേവന അനുഭവം എന്നിവയും പുതിയ പദ്ധതിയിലൂടെ കമ്പനി ഉറപ്പാക്കുന്നു. പുതിയ പദ്ധതികളുടെ ഭാഗമായി കൂടുതൽ എസ്‌യുവി മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബ്രാൻഡ്. മികച്ച ഉടമസ്ഥാവകാശ അനുഭവം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉപഭോക്തൃ കേന്ദ്രീകൃത സ്ഥാപനമാണ് ഹ്യുണ്ടായിയെന്ന് ബ്രാൻഡിന്റെ സെയിൽസ്, മാർക്കറ്റിംഗ് സർവീസ് ഡയറക്ടർ തരുൺ ഗാർഗ് പറഞ്ഞു.