തൃശ്ശൂരിൽ ഐ എം വിജയൻറെ പേരിലുള്ള അന്ത്രരാഷ്ട്ര സ്പോർട്സ് കോംപ്ലക്സിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്. ഏപ്രിലോടെ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാകുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഐ എം വിജയനും നിർമാണം വിലയിരുത്തി. കിഫ്ബി വഴി 70 കോടി രൂപ ചിലവിട്ടാണ് മാലിന്യം കൊണ്ട് നിറഞ്ഞിരുന്ന 14 ഏക്കറിൽ 2 വര്ഷം കൊണ്ട് സ്റ്റേഡിയയാവും സ്പോർട് കോംപ്ലെക്സും ഉയരുന്നത്.
സിന്തറ്റിക് ടർഫ്, 1500 പേർക്ക് ഇരിക്കാവുന്ന ഗാലറി, ഫുട്ബോൾ മൈതാനം, നീന്തൽക്കുളം, ടെന്നിസ് കോർട്ട്,മഴവെള്ള സംഭരണികൾ, വിശ്രമമുറികൾ എന്നിവയാണ് നിർമാണ പദ്ധതിയിലുള്ളത്. 2019 ൽ തുടങ്ങിയ നിർമാണപ്രവർത്തനങ്ങളിൽ ഇൻഡോർ സ്റ്റേഡിയം കൂടാതെയുള്ള സൗകര്യങ്ങൾ അടുത്ത മാസത്തിനകം പൂർത്തിയാക്കാം എന്നാണ് വ്യവസ്ഥ. ലാലൂരിലെ മാലിന്യ സംസ്കരണ കേന്ദ്ര മാറ്റണമെന്നാവശ്യപ്പെട്ട് സമരം ശക്തമായതോടെയാണ് സ്പോർട്സ് കോംപ്ലെക്സിന്റെ നിർമാണം നടക്കുന്നത്.