ചെന്നൈ: തമിഴ്നാട്ടില്‍ ആനയെ ക്രൂരമായി മര്‍ദ്ദിച്ച് മലയാളി പാപ്പാന്മാര്. കോയമ്ബത്തൂരിലെ തേക്കുംപെട്ടിയില് സുഖചികിത്സയ്ക്കായി എത്തിച്ച ആനയെയാണ് പാപ്പാന്മാര് മര്‍ദ്ദിച്ചത്.
തിരുവനന്തപുരം സ്വദേശി വിനില്‍കുമാറും അദ്ദേഹത്തിന്റെ ബന്ധുവും ചേര്‍ന്നാണ് ആനയെ മര്‍ദിച്ചത്. ഇവരില്‍ ഒരാളുടെ കാലില്‍ ആന ചവിട്ടി എന്നതാണ് മര്‍ദനത്തിനുള്ള കാരണമായി ഇവര്‍ പറയുന്നത്.
ആനയെ ചങ്ങല കൊണ്ട് കെട്ടിയിട്ട ശേഷം ഇരുവരും ഇരുവശത്തായി നിന്ന് ആനയുടെ കാലില്‍ മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെയും നടപടി എടുക്കാന്‍ തമിഴ്നാട് വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.