കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 862 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,83,322 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് ബാധിച്ച് അഞ്ച് പേര് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1039 ആയി. ഇതുവരെ 1,71,260 പേര് രോഗമുക്തി നേടി.