കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഹെല്‍മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലാഷ്കര്ഗ നഗരത്തിലാണ് സ്ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
ഇതുവരെ ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അതേസമയം, 2020 ല്‍ മാത്രം 2000ത്തിലധികം പേര് സ്ഫോടനങ്ങളില്‍ മരിച്ചിട്ടുണ്ടെന്നാണ് അഫ്ഗാനിസ്താന് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്.