ദുബായ്: കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി യു.എ.ഇ. ജീവനക്കാര്‍ കോവിഡ് ബാധിതരായാല്‍ അക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് കമ്പനികള്‍ക്ക് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.കമ്പനികളില്‍ മാനേജര്‍മാര്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ആണ് ഇക്കാര്യം അറിയിക്കാനുള്ള ചുമതല.
നിയമലംഘനത്തിന് 10 ലക്ഷം രൂപയാണ് പിഴ. യു.എ.ഇയില്‍ 4298 പേര്‍ക്ക് കൊവിഡ് -19 ഭേദമായി . 3158 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 15 കൊവിഡ് മരണവും റിപ്പോർ്ട്ചെയ്തിട്ടുണ്ട്.