ഇന്ത്യന്‍ ടെസ്റ്റ് ബാറ്റ്സ്മാന് ചേതേശ്വര്‍ പുജാരയെ 50 ലക്ഷം രൂപക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍കിങ്സ്. 6 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് പൂജ വീണ്ടും കളിക്കളത്തിലിറങ്ങുന്നത്. 2014 ൽ അവസാനമായി ഐപിഎല്‍ കളിച്ച പൂജാര ഇതുവരെ 30 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഒരു അര്‍ദ്ധ സെഞ്ച്വറിയുള്‍പ്പെടെ 390 റണ്‍സാണ് പുജാര ഇതുവരെ നേടിയത്. ഐപിഎല്‍ ഉള്‍പ്പെടെ 64 ടി20 മത്സരങ്ങളിലാണ് പുജാര ബാറ്റിംഗ് ചെയ്തിട്ടുള്ളത്.
2010ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്നു പുജാര. 2008 മുതല്‍ 2014 വരെ നീണ്ട ഐപിഎല്‍ കാലഘട്ടത്തില്‍ മൂന്ന് ടീമുകള്‍ക്ക് വേണ്ടിയാണ് പുജാര കളിച്ചിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് പുജാരയിലെ ടി20 ബാറ്റ്സ്മാനെ കണ്ടെത്തിയത്.അവസാനം പഞ്ചാബ് കിങ്സിന് വേണ്ടിയാണ് പുജാര ഐപിഎല്‍ കളിച്ചത്. അതിന്ശേഷം ആരും ടീമിലെടുത്തില്ല. എന്തായാലും ഇത്തവണ പൂജാരയിൽ പ്രതീക്ഷ വെച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർകിങ്സ്.