കോഴിക്കോട് :ജില്ലയില്‍ ഇന്ന് 638 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്ന് എത്തിയവരില്‍ രണ്ടുപേർക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 623 പേര്‍ക്കാണ് രോഗം ബാധിച്ചത്.
8128 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 708 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.