കോട്ടയം :ജില്ലയില്‍ 361 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 357 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4660 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 169 പുരുഷന്മാരും 154 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
403 പേര് രോഗമുക്തരായി. 4888 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 76112 പേര് കോവിഡ് ബാധിതരായി. 71296 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18750 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.