ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടിയോട് അടുത്തു. 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24.28 ലക്ഷം പേര് മരിച്ചു. നിലവില്‍ 2.27 കോടി പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രണ്ട് കോടി എണ്‍പത്തി മൂന്ന് ലക്ഷം കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 4.99 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി എണ്‍പത്തിനാല് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 50000 ത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
അതേസമയം, ഇന്ത്യയില്‍ 1.09 കോടി പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1.55 ലക്ഷം പേര് മരിച്ചു. നിലവില്‍ 1.33 ലക്ഷം പേര് മാത്രമാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് 99 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2.40 ലക്ഷം പേര് മരിച്ചു. എണ്‍പത്തിയെട്ട് ലക്ഷം പേര് രോഗമുക്തി നേടി.