ബോളിവുഡ് സിനിമ, ടിവി താരം സന്ദീപ് നഹാർ ആത്മഹത്യ ചെയ്തു. മുംബൈയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സന്ദീപിന്റേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
മരിക്കുന്നതിന് മുൻപ് സന്ദീപ് ഫേസ്ബുക്കിൽ ഒരു ആത്മഹത്യ കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ബന്ധുക്കൾ വായിക്കാൻ എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. സിനിമാ ലോകത്തെ കഷ്ടപ്പാടുകളെക്കുറിച്ച് കുറിപ്പിൽ സന്ദീപ് വിവരിച്ചിരുന്നു.
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അൺടോൾഡ് സ്റ്റോറിയിൽ സന്ദീപ് ഒരു സുപ്രധാന വേണം കൈകാര്യം ചെയ്തിരുന്നു. അക്ഷയ് കുമാർ നായകനായ കേസരിയാണ് സന്ദീപ് അഭിനയിച്ച മറ്റൊരു ചിത്രം.