വാലെന്റൈൻസ് ഡേ എന്നാൽ പല രീതിയിൽ പലരും അവരുടെ പങ്കാളികളെ അസ്ഥിശയിപ്പിക്കാൻ നോക്കും .അതിൽ ചിലപ്പോൾ ചില അകിടികളും ഒളിഞ്ഞിരിപ്പുണ്ടാവും .ഇവിടെ ഇതാ ഒരു വ്യത്യസ്ഥമായ ഒരു വാലൻന്റൈൻ ഗിഫ്റ്റിന്റെ കഥ കേൾക്കാം .ഭർത്താവ് ഇൻസ്റ്റാഗ്രാമിൽ ലൈക് ചെയ്ത പടങ്ങളുടെ പ്രിന്റ് ചെയ്തു ഗിഫ്റ് നല്കിയിരിക്കയാണ് ഒരു ഭാര്യ .
സമ്മിശ്ര പ്രതികരണമാണ് ഇതിനു ലഭിക്കുന്നത് .വീഡിയോ നിമിഷ നേരം കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയത് .ടിക് ടോക് മെമ്പർ ആയ ഗ്ലോറിയ എന്നൊരാൾ ആണ് “നിങ്ങളുടെ ആൾക്ക് നിങ്ങൾ എന്ത് ഗിഫ്റ് നൽകും ?’ എന്ന ക്യാപ്ഷനോടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് .
വിഡിയോയിൽ ഒരാൾ കൊടുത്ത വാലൻന്റൈൻ ഗിഫ്റ് കാണിക്കാം എന്ന് പറഞ്ഞു തുടങ്ങുന്നു .പിന്നീട് ഗിഫ്റ് തുറക്കുമ്പോളാണ് അവരുടെ ഭർത്താവ് ഇൻസ്റ്റാഗ്രാമിൽ ലൈക് ചെയ്തിരുന്ന പെൺകുട്ടികളുടെ പടങ്ങൾ എല്ലാമുള്ള ഒരു ഗിഫ്റ് .”അവനു ഇഷ്ടപെടുമെന്ന് തോനുന്നു “അവർ പറഞ്ഞു .എന്നാൽ വിഡിയോയിൽ ഒരാൾ കമന്റ് ഇട്ടത് ഇങ്ങനെ “ഇഷ്ടമുള്ള ഒരു ഫോട്ടോ പോലും ലൈക് ചെയ്യാൻ അയാൾക്ക് അവകാശമില്ലേ ?’