ഫുകുഷിമ: വടക്കു കിഴക്കന്‍ ജപ്പാനില്‍ അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തില്‍ 150ലേറെ ആളുകള്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ ക്യോഡോയെ ഉദ്ധരിച്ച് സ്പുട്നിക് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സുനാമി മുന്നറിയിപ്പില്ല.
ഫുകുഷിമ, മിയാഗി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടില്ലെന്നും പ്രധാനമന്ത്രി യോഷിഹിതെ സുഗ പറഞ്ഞു. അടുത്ത ആഴ്ചകളില്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി, ജല വിതരണം വിച്ഛേദിക്കപ്പെടുകയും വൈദ്യുതി ട്രെയിനുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ചെയ്തു. രാജ്യ തലസ്ഥാനമായ ടോക്യോ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഭൂചലനമനുഭവപ്പെട്ടു. ചിബ, കനഗാവ, സെയ്താമ തുടങ്ങിയ സ്ഥലങ്ങളിലും ആളുകള്‍ക്ക് പരിക്കേറ്റു.