ന്യൂഡല്‍ഹി: രാജ്യത്ത് പ്രീമിയം പെട്രോള്‍ വില 100 കടന്നു. തുടര്‍ച്ചയായി ആറാം ദിനമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചിരിക്കുന്നത്. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് പ്രീമിയം പെട്രോള്‍ വില 100 രൂപ കടന്നത്.
രാജസ്ഥാനില്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 102.7 രൂപയും പ്രീമിയം ഡീസലിന് 99.29 രൂപയുമാണ്. മഹാരാഷ്ട്രയില്‍ പ്രീമിയം പെട്രോള്‍ വില 100.16 രൂപയിലെത്തി.
ഞായറാഴ്ച രാജസ്ഥാനില്‍ പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയും വര്‍ധിച്ചതോടെ ശ്രീഗംഗ നഗരത്തില്‍ പെട്രോള്‍ ലിറ്റര്‍ വില 99.29 രൂപയും ഡീസലിന് 91.17 രൂപയുമായി.
ഡല്‍ഹിയില്‍ പെട്രോള്‍ വില 88.73 രൂപയിലെത്തിയിട്ടുണ്ട്. ഡീസലിന് 79.06 രൂപയാണ്.