ചെന്നൈ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിംങ് തകര്‍ച്ച. 32 ഓവറില്‍ 72 റണ്‍സിന് 5 വിക്കറ്റ് നഷ്ടത്തിലാണ് നിലവില്‍ ഇംഗ്ലണ്ട്. ഇന്നിങ്സിലെ മൂന്നാം പന്തില്‍ തന്നെ റോറി ബേന്സിനെ പുറത്താക്കി ഇഷാന്ത് ഇംഗ്ലണ്ടിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ചു.
ക്രീസില്‍ നിലയുറപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ഡൊമിനിക് സിബ്ലിയെ കോഹ്ലിയുടെ കൈകളില്‍ എത്തിച്ച അശ്വിന് തന്റെ അടുത്ത ഓവറില്‍ ലോറന്സിനെയം പുറത്താക്കി. ജോ റൂട്ടിനെ കൂടാരം കയറ്റി അക്ഷര്‍ പട്ടേല്‍ അരങ്ങേറ്റം ഗംഭീരമാക്കുകയായിരുന്നു. അതേസമയം, ഇംഗ്ലണ്ടിനുവേണ്ടി മൊയിന്‍ അലി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒല്ലി സ്റ്റോണ്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ജാക്ക് ലീച്ചിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നായകന് ജോ റൂട്ട് ഒരു വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 329 റണ്‍സിന് അവസാനിച്ചിരുന്നു. ആറു വിക്കറ്റിന് 300 എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് 29 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമാകുകയായിരുന്നു.