ന്യൂഡൽഹി :സമരങ്ങളുടെ പേരിൽ പൊതുസ്ഥലങ്ങൾ അനിശ്ചിതമായി കൈവശപ്പെടുത്താനാകില്ലെന്ന വിധി ചോദ്യം ചെയ്ത് സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രിംകോടതി തള്ളി. ഏത് സമയത്തും, എല്ലായിടത്തും പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഷഹീൻ ബാഗ് പ്രക്ഷോഭകരും, പൊതുപ്രവർത്തകരും അടക്കമാണ് കോടതിയെ സമീപിച്ചത്. പ്രതിഷേധ സമരങ്ങൾ പൊതുസ്ഥലങ്ങൾ കൈവശപ്പെടുത്തിയാകരുതെന്നും, ഷഹീൻ ബാഗ് സമരം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമായിരുന്നു സുപ്രിംകോടതി വിധി.