ന്യൂഡൽഹി :ഇന്ത്യ – ചൈന അതിര്‍ത്തി മേഖല പാര്‍ലമെന്റ് എംപിമാര്‍ സന്ദര്‍ശിക്കും. പാര്‍ലമെന്റിലെ പ്രതിരോധ സമിതി അംഗങ്ങളാണ് ഗാല്‍വന്‍ മേഖല സന്ദര്‍ശിക്കുക. രാഹുല്‍ ഗാന്ധി അടക്കം മുപ്പത് എംപിമാരാണ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത് .
ഗാല്‍വാന്‍ മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്തുക ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. പ്രദേശത്തെ സേനാ വിന്യാസം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ ആവശ്യമാണെങ്കില്‍ അതിന് ശുപാര്‍ശ സമിതി ചെയ്യും .