തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ റഗുലര്‍ ക്ലാസുകള്‍ ഈ വര്‍ഷം 15 മുതല്‍ ആരംഭിക്കും. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങി.
ഈ മാസം 15 മുതല്‍ 27 വരെയാണ് ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ കോളജുകളില്‍ നടത്തുന്നത്. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ റെഗുലര്‍ ക്ലാസുകള്‍ മാര്‍ച്ച് ഒന്നു മുതല്‍ 16 വരെ നടത്തും. കൂടാതെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ റഗുലര്‍ ക്ലാസുകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെയും ഉണ്ടായിരിക്കും.
നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്ക്. ഇതാണ് റഗുലര്‍ ക്ലാസ്സുകള്‍ ആക്കി മാറ്റുന്നത്.