ഒരു വർഷത്തെ ഇടവേളക്ക് ശേഷം പ്രമുഖ സ്മാർട്ട്ഫോൺ കമ്പനിയായ വിവോ ഐപിഎൽ സ്പോൺസർഷിപ്പ് സ്ഥാനത്തേക്ക് തിരികെ വന്നേക്കും .
വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഇത് വരെ നടന്നില്ല . ഐപിഎൽ ലേലത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട താരങ്ങളെപ്പറ്റിയുള്ള അറിയിപ്പിലാണ് വിവോയുടെ തിരിച്ചുവരവിനെപ്പറ്റി ബിസിസിഐ സൂചന നൽകിയത്.
വിവോയെ ആണ് ബിസിസിഐ സ്പോൺസർ ആയി പരിചയപ്പെടുത്തിയത്. ഇതാണ് ഊഹാപോഹങ്ങൾക്ക് ഇട നൽകുന്ന കാരണവും .
ഐപിഎൽ മുഖ്യ സ്പോൺസർമാരായി വിവോ തിരികെ വന്നേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. വിവോ തിരികെ വന്നാൽ റദ്ദാക്കുമെന്ന വ്യവസ്ഥയോടെയാണ് ഡ്രീം ഇലവനുമായി ബിസിസിഐ ഐപിഎൽ കരാർ ഒപ്പിട്ടത്.
ആദ്യ വർഷം 222 കോടി രൂപയ്ക്കാണ് ഡ്രീം ഇലവനും ഐപിഎലുമായി കരാർ ഒപ്പിട്ടത്. രണ്ടാം വർഷത്തിലേക്കോ മൂന്നാം വർഷത്തിലേക്കോ കരാർ നീണ്ടാൽ 240 കോടി രൂപ വീതം ആ വർഷങ്ങളിൽ നൽകണം.